കുവൈറ്റില്‍ 12 തീവ്രവാദികള്‍ പിടിയില്‍

കുവൈറ്റില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 12 പേരെ പോലീസ് പിടികൂടി. അല്‍ അബ്ദാലി സെല്‍ എന്നപേരില്‍ അറിയപ്പെട്ട തീവ്രവാദ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. ഈ വിവരം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.അല്‍ അബ്ദാലി സെല്‍ എന്നപേരില്‍ അറിയപ്പെട്ട തീവ്രവാദ സംഘത്തിലെ രക്ഷപ്പെട്ട 12 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇനിയും പിടികൂടാനുള്ള രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് കടന്ന് കളഞ്ഞ ഇവരെ പിടിക്കകൂടാനായത്. 14-ല്‍ പിടിയിലായ 12 പ്രതികളുടെ പേരുവിവരം മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞമാസമാണ് 14 പ്രതികള്‍ രക്ഷപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്ന. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റു മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പ്രതികളെ പിടികൂടാനായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

SHARE