സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ഈ ഗള്‍ഫ് രാജ്യം

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള സുപ്രധാന നീക്കവുമായി കുവൈത്ത് രംഗത്ത്. സര്‍ക്കാര്‍ വകുപ്പുകള്‍ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കും. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ പുരോഗതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പോസ്റ്റല്‍ വിഭാഗം, റിഫൈനറികള്‍, ജലവൈദ്യുതി ഉത്പാദന പ്ലാന്റുകള്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനമായത്. വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സാങ്കേതിക സമിതിയെ നിയോഗിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ വകുപ്പുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. അല്‍ സൂര്‍ റിഫൈനറിയും ഷുവൈബ പ്ലാന്റും സ്വകാര്യവത്കരിക്കും. കൂടാതെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പോസ്റ്റല്‍ വകുപ്പും സ്വകാര്യവത്കരണത്തിനു കീഴില്‍ വരും. പൊതുചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യവത്കരണ നടപടി ശക്തമാക്കുന്നതിനുള്ള തീരുമാനം.

SHARE