Latest NewsNewsGulf

ഖത്തറിലെ മുട്ടകളെക്കുറിച്ച് അധികൃതരുടെ സുപ്രധാന വെളിപ്പെടുത്തല്‍

ദോഹ: ഖത്തറില്‍ അണുബാധിതമോ മലീമസമോ കൃത്രിമമോ ആയ മുട്ടകളൊന്നും വില്‍ക്കുന്നില്ലെന്നു അധികൃതര്‍ അറിയിച്ചു. വിദേശരാജ്യങ്ങളിലെ മുട്ടകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം തന്നെ രംഗത്തു വന്നത്. മുട്ടകളൊന്നും ഖത്തറില്‍ വില്‍ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം. വിഷാംശം കലര്‍ന്ന കൃത്രിമ മുട്ടകള്‍ ഒരു യൂറോപ്യന്‍ രാജ്യം ഉല്‍പാദിപ്പിക്കുന്നതായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന രാജ്യത്തുനിന്ന് ഖത്തറിലേക്ക് മുട്ട ഇറക്കുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മേയ് മുതല്‍ ജൂലൈ വരെ ആറു അറബ് രാജ്യങ്ങളിലേക്കും മൂന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഒരു കിഴക്കനേഷ്യന്‍ രാജ്യത്തേക്കുമായി 1,550 ടണ്‍ മുട്ട ഈ യൂറോപ്യന്‍ രാജ്യം കയറ്റുമതി ചെയ്തുവെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ പറയുന്നത്.

ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന മുട്ടകള്‍ കൃത്യമായ ഇടവേളകളില്‍ ലാബ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലാബുകളിലാണ് പരിശോധന. ഇതുവരെ നടത്തിയ ഒരു പരിശോധനയിലും ആരോഗ്യത്തിനു ഹാനികരമാകുന്ന ഒന്നും ഖത്തറിലെ മുട്ടകളില്‍ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ വിഷാംശം കണ്ടുപിടിക്കുന്നതില്‍ ലോകോത്തര നിലവാരത്തിലുള്ള പരിശോധനകളാണ് ഖത്തറിലെ ലാബുകളില്‍ നടക്കുന്നത്. ലോകത്തിലെ തന്നെ മികച്ച 15 ലാബുകളിലൊന്നാണ് ഖത്തറിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button