KeralaLatest NewsNews

സംസ്ഥാനത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദ സംഘടന : ഖത്തറില്‍ നിന്നും കോടികളുടെ സഹായം : എന്‍ഐഎയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്

കരിപ്പൂര്‍: മലബാര്‍ മേഖലയിലെ ഒരു സംഘടനയ്ക്ക് ഖത്തറില്‍ നിന്നും വന്‍തോതില്‍ ധനസഹായം. ഈ സംഘടന തീവ്രവാദ സംഘടനയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഖത്തറില്‍നിന്ന് മലബാര്‍ മേഖലയിലേക്കെത്തിയ 150കോടി രൂപയില്‍ ഏറിയ പങ്കും തീവ്രവാദസ്വഭാവമുള്ള സംഘടനയുടെ സമാന്തര ഏജന്‍സികളിലേക്കെന്ന് എന്‍.ഐ.എയ്ക്ക് സൂചന ലഭിച്ചു. വിദേശപണത്തില്‍ 96 കോടിരൂപയും ഈ സംഘടനയുടെ അനുബന്ധ ഏജന്‍സികളിലേക്കാണ് ലഭിച്ചത്. രാജ്യത്തെ പലഭാഗങ്ങളിലേക്കും ഈ പണം കൈമാറ്റം ചെയ്യപ്പെട്ടതായും സൂചനയുണ്ട്.

നേരത്തെ ഹൈദരാബാദ്,ബെംഗളൂരു എന്നിവിടങ്ങളില്‍നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ കേരളത്തില്‍നിന്നും സാമ്പത്തിക സഹായം ലഭ്യമായിരുന്നതായി വ്യക്തമായിരുന്നു. പണമെത്തിയ സന്നദ്ധ സംഘടനകളില്‍ പലതും കടലാസുസംഘടനകള്‍ മാത്രമാണെന്നാണ് എന്‍.ഐ.എക്കു ലഭിച്ചിരിക്കുന്ന വിവരം.

ഐ.എസ് റിക്രൂട്ടുമായും കശ്മീര്‍ റിക്രൂട്ടുമായും ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തകര്‍ മലബാര്‍ മേഖലയില്‍ വ്യാപകമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കിയതായി എന്‍.ഐ.എ ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്തരത്തില്‍ സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കിയിരിക്കുന്നത്.

നോട്ടു നിരോധനത്തിനു മുമ്പ് നടന്ന പലപ്രധാന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും ഇത്തരത്തിലുള്ള പണമുപയോഗിച്ചാണെന്ന സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ആതുര,സാമൂഹികസേവന പ്രവര്‍ത്തനങ്ങളിലും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തകര്‍ സക്രിയമായിരുന്നു. ഇതിന്റെ മറവിലാണ് ഖത്തറില്‍ നിന്ന് പണം സ്വീകരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.

അതേസമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സഹായം ലഭിച്ചിരുന്നതായും എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമുദായ ചാരിറ്റബള്‍ സംഘടനകളില്‍ അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് എന്‍.ഐ.എ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button