Latest NewsKeralaNewsWomen

വെളുക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുന്നവര്‍ സൂക്ഷിക്കുക : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ തുടങ്ങിയ പരിശോധനയിൽ  ദിവസം 3–4 കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജനാണെന്നും പറയുന്നു.

ബഹുരാഷ്ട്ര കമ്പനി ലാക്മേ പുറത്തിറക്കിയ കാജലിന്റെ തനി വ്യാജ പകർപ്പ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. കണ്ണില്‍ കണ്മഷി എഴുതാനായി വാങ്ങുന്നവര്‍ സൂക്ഷിക്കുക.ഡവ് പിങ്ക് സോപ്പിന്റെ വ്യാജൻ, ഡവ് ഇതുവരെ പുറത്തിറക്കാത്ത തരം ക്രീമുകൾ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വ്യാജ ഹെന്ന തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ചൈനീസ് ഫെയ്‌സ് പാക്ക്, ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങി വണ്ണം കുറയാനും കൂടാനും, സൗന്ദര്യം ഉണ്ടാകാൻ, നിറം വർധിക്കാൻ തുടങ്ങിയവയ്ക്കുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ലൈംഗിക ഉത്തേജക മരുന്ന് വാങ്ങി ഉപയോഗിച്ച ചിലരുടെ സ്വകാര്യ ഭാഗം പൊള്ളിയതായും കണ്ടെത്തി.
ഇത്തരം വ്യാജ മരുന്നുകൾ ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കും പരാതി നൽകാം.

വ്യാജഉൽപന്നങ്ങൾ സംബന്ധിച്ച പരാതി ഉടൻ ഡ്രഗ്സ് കൺട്രോളറെ അറിയിക്കാം

വെബ്സൈറ്റ്: www.dc.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button