Jobs & VacanciesLatest News

എയര്‍ ഇന്ത്യയിൽ അവസരം

എയര്‍ ഇന്ത്യയിൽ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എ.ഐ.ഇ.എസ്.എല്‍) നോര്‍ത്തേണ്‍ റീജണില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലെ 85 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഡാറ്റാ എന്‍ട്രി/ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബി.സി.എ/ ബി.എസ്.സി. ഐ.ടി/ഐ.ടി ഗ്രാജ്വേറ്റ് മുതലായ യോഗ്യതകൾ സ്വന്തമാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ അഞ്ച് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. പ്രകടനം മികച്ചതാണെങ്കിൽ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടിനല്‍കും.

ശമ്പളം: 15,180 രൂപ. വാര്‍ഷിക ഇന്‍ക്രിമെന്റ് 400 രൂപ

അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുകഎയര്‍ ഇന്ത്യ

അവസാന തീയതി: ഓഗസ്റ്റ് 18

shortlink

Related Articles

Post Your Comments

Related Articles


Back to top button