Latest NewsInternational

ചൈനീസ് സൈന്യം ഭയക്കുന്ന ഓണ്‍ലൈന്‍ ഗെയിം.

ബീജിങ്ങ്: ശത്രുക്കളെക്കാള്‍ ചൈനീസ് സൈന്യം ഇപ്പോള്‍ ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കാരണം മറ്റൊന്നുമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ അധികവും ഇന്ന് ഒരു ഗെയിമിന്റെ അടിമകളാണ്. കിംഗ് ഓഫ് ഗ്ലോറി എന്നാണ് ഗെയിമിന്റെ പേര്. ആരാധകര്‍ ഒരുപാടുള്ള ഗെയിമാണ് കിംഗ് ഓഫ് ഗ്ലോറി. അതില്‍ അധികവും സൈന്യത്തിലായതോടുകൂടി അവഗണിക്കാന്‍ കഴിയാത്ത സുരക്ഷാ ഭീഷണിയാണ് ഗെയിം ഉയര്‍ത്തുന്നത്.
 
സൈനികരില്‍ കൂടുതല്‍ പേരും ഈ ഗെയിമിന്റെ പിടിയിലായതോടുകൂടി ജോലിയിലെ അവരുടെ ശ്രദ്ധ വലിയ ഭീഷണിക്ക് വഴിവെക്കുന്നുണ്ട്. മനസ്സ് ഗെയിമിന്റെ പിടിയിലായിരിക്കുന്നിടത്തോളം സൈനികര്‍ക്ക് വേണ്ട രീതിയില്‍ അവരുടെ ഉത്തരവാദിത്ത്വം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും വിലയിരുത്തലുണ്ട്. പ്രതിദിനം 80 ദശലക്ഷം ആളുകള്‍ ഈ ഗെയിം കളിക്കുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button