Latest NewsNewsTechnology

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുന്നു

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തുന്നു. ആഗസ്റ്റ് 21ന് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഒ (ആന്‍ഡ്രോയിഡ് 8.0) എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പുതിയ പതിപ്പിന്റെ പേരിനെ സംബന്ധിക്കുന്ന കാര്യങ്ങളോ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.

നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഒയുടെ ബീറ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. നെക്സസ്, ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ ഈ അപ്ഡേറ്റ് ലഭിക്കുന്നതാണ്. ബാറ്ററി പെര്‍ഫോമന്‍സ് കൂടുന്നു എന്നത് ആന്‍ഡ്രോയിഡ് ഓ യുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. ഇതോടൊപ്പം തന്നെ ഗൂഗിള്‍ ഡുവോ, യൂട്യൂബ് തുടങ്ങിയ ആപ്പുകളില്‍ പിക്ചര്‍ ഇന്‍പിക്ചര്‍ ഓപ്ഷന്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button