NewsIndiaTechnology

സ്വാതന്ത്ര്യദിനത്തിൽ നോക്കിയ 5 വിൽപന തുടങ്ങും; ആരെയും ആകർഷിക്കുന്ന സവിശേഷതകൾ ഇവയൊക്കെ

ഓഗസ്റ്റ് 15 മുതൽ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ  5 ഇന്ത്യയിൽ വിൽപന തുടങ്ങും. ഫിൻലാന്റ് സ്റ്റാർട്ട്അപ് എച്ച്എംഡി ഗ്ലോബലാണ് ഇക്കാര്യം അറിയിച്ചത്. നോക്കിയ 5 ചില്ലറ വിൽപനശാലകൾ വഴിയാണ് വിതരണം ചെയ്യുന്നത്. 12,499 രൂപയാണ് ഇന്ത്യയിലെ വില.

5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലെ, കോർണിംഗ് ഗോറില്ല ഗ്ലാസ്, 2 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, 128 ജിബി വരെ മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാം, ഡ്യുവൽ ഫ്ളാഷോടു കൂടിയ 13MP റിയർ ക്യാമറ, എല്ലാ ലെൻസ് കൺസെപ്റ്റുകളിലുമുള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ആൻഡ്രോയ്ഡ് 7.1.1 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ബയോമെട്രിക് ഫിംഗർപ്രിന്റും നോക്കിയ 5 ന്റെ സവിശേഷതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button