USALatest NewsGulf

ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല

മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്‍നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ് ഈസാ വ്യോമതാവളത്തില്‍ ഇറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണു രാജ്യാന്തര വിമാനത്താവളത്തിൽ ഇടിച്ചിറക്കിയത്. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ലെന്നും തടസ്സപ്പെട്ട വിമാന സർവീസുകൾ മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചതായും ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലാണ് യുഎസിന്റെ മധ്യപൂർവദേശത്തെ നാവികതാവളം സ്ഥിതി ചെയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button