Latest NewsKeralaNews

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകന്‍ നല്‍കിയ മൊഴി വിശ്വസിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കേസില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയെന്ന പ്രതിഭാഗത്തിന്റെ നിലപാട് ശരിയല്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി വിശ്വസനീയമല്ലെന്നും ഫോണ്‍ കണ്ടെടുക്കാന്‍ തീവ്രശ്രമം തുടരുകയാണെന്നും കേസിലെ സുപ്രധാന തെളിവാണിതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button