Latest NewsNewsBusiness

ബി.എസ്.എന്‍.എല്‍ സ്വാതന്ത്ര്യദിന സമ്മാനവുമായി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നു

 

കൊച്ചി : ബിഎസ്എന്‍എല്ലിന്റെ വോയിസ്, ഡേറ്റ, എസ്എംഎസ് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിനായി സ്‌പെഷ്യല്‍ താരീഫ് വൗച്ചറുകള്‍ സ്വാതന്ത്യ ദിന സമ്മാനമായി പ്രഖ്യാപിച്ചു.

ഇതോടെ ഏത് സംസ്ഥാനത്തുനിന്നും റോമിംഗ് ചാര്‍ജ് ഇല്ലാതെ വിളിയ്ക്കാം. 395 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ദിവസേനെ രണ്ട് ജിബി ഇന്റര്‍നെറ്റും 3000 മിനിറ്റ് ബിഎസ്എന്‍എല്‍ കോളുകളും 1800 മിനിറ്റ് മറ്റു നെറ്റുവര്‍ക്കുകളിലേയ്ക്കും ഇനി മുതല്‍ റോമിംഗ് ലഭിയ്ക്കും.

ഓഗസ്റ്റ് 15 മുതല്‍ 20 വരെ 20,40,60,80 രൂപയുടെ ടോപ്പപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യവും 120, 160,220 രൂപയ്ക്കുള്ള ടോപ്പപ്പുകള്‍ക്ക് യഥാക്രമം 130,180, 250 രൂപയുടെ അധിക സംസാരമൂല്യവും ലഭിയ്ക്കും.

78,98, 155, 198, 241, 292, 561, 821, 1949, 1498, 2798, 3998, 4498 തുടങ്ങി ഡേറ്റാ വൗച്ചറുകള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇരട്ടി ലഭിയ്ക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button