Latest NewsIndia

വിമാനം അടിയന്തിരമായി നിലത്തിറക്കി ; ഒഴിവായത് വൻ ദുരന്തം

ചെന്നൈ ; വിമാനം അടിയന്തിരമായി നിലത്തിറക്കി ഒഴിവായത് വൻ ദുരന്തം. 189 യാത്രക്കാരുമായി ചെ​ന്നെ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​പ​റ​ന്ന സ്പൈ​സ് ജെറ്റ് വി​മാ​നമാണ് സാ​ങ്കേ​തി​കത​ക​രാ​ര്‍ മൂ​ലം യ​ത്രാ​മ​ധ്യേഅടിയന്തിരമായി നിലത്തിറക്കിയത്. അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്.ചെ​ന്നെ​യി​ല്‍നി​ന്ന് ഏറെ നേരം പ​റ​ന്ന ശേ​ഷ​മാ​ണ് ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തെ​ന്നു ക്യാ​പ്റ്റ​ന്‍ പറഞ്ഞു.

ക്യാ​ബി​ന്‍ പ്ര​ഷ​ര്‍ കു​റ​ഞ്ഞ​തു​മൂ​ല​മാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും വി​വ​ര​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര്‍ ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ചെ​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കിയെന്നും അധികൃതർ പറഞ്ഞു. പ്ര​ഷ​ര്‍ കു​റ​ഞ്ഞ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ ചെ​വി​ക്കു ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും കൊ​ച്ചു​കു​ട്ടി​ക​ള്‍ നി​ല​വി​ളി​ച്ചു​വെ​ന്നും യാ​ത്ര​ക്കാ​രി​ലൊ​രാൾ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീടു രാ​ത്രി വൈ​കി മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രെ കൊച്ചിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button