CinemaMollywoodLatest NewsMovie SongsEntertainment

വിജയുടെയും അജിത്തിന്റെയും പേരില്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് ദീപക്

യുവ ഗായകരില്‍ ശ്രദ്ധേയനാണ് ദീപക്. തമിഴ് പാട്ടുകളിലൂടെ താരമായി മാറിയ ദീപക് സൂപ്പര്‍സ്റ്റാറുകളായ വിജയുടെയും അജിത്തിന്റെയും പേരുകള്‍ തന്നെ പോലീസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു. സംഭവം ഇങ്ങനെ…..”അജിത്ത് നായകനായ വീരത്തിലും വിജയ് നായകനായ ജില്ലയിലും പാടിയതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ചെന്നൈയിലെ ഒരു നോ പാര്‍ക്കിങ്ങ് പ്രദേശത്ത് അറിയാതെ വണ്ടി വച്ചു. ആ സമയത്ത് ഒരു പോലീസുദ്യോഗസ്ഥന്‍ കയ്യോടെ എന്നെ പിടികൂടി ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എന്റെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. അപ്പോള്‍ പോലീസ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. പാട്ടുകാരനാണ് അജിതിന്റെയും വിജയിന്റെയും ചിത്രങ്ങളില്‍ പാടിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം വിശ്വസിച്ചില്ല.

എന്നോട് പാടാന്‍ പറഞ്ഞു. രണ്ടുപാട്ടിന്റെയും പല്ലവി പാടി കേള്‍പ്പിച്ചപ്പോള്‍ പോലീസ് തിരിച്ചറിഞ്ഞു. ഇതൊക്കെ പാടിയത് ഞാന്‍ ആണെന്ന്. എന്നോട് പോയ്ക്കോളാന്‍ ആവശ്യപ്പെട്ടു. അജിതിന്റെയും വിജയിന്റെയും കടുത്ത ആരാധകനാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി അതുകൊണ്ടാണ് എന്നെ വിട്ടയച്ചത്”- ദീപക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button