Latest NewsKeralaNews

പി.സി.ജോര്‍ജ് അതിര് കടക്കുന്നു : സ്പീക്കറുടെ മുന്നറിയിപ്പ്

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ രൂക്ഷ വിമര്‍ശനം. വിടുവായത്തരം സകല അതിരും കടന്നിരിക്കുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പി.സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കി.

സാംസ്‌ക്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ച്തുപ്പലാണിതെന്നും, മുഖത്ത് തുപ്പുന്നവര്‍ക്കെതിരെ എങ്ങിനെ പ്രതികരിക്കണമെന്ന് കീഴ് വഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന പരമാര്‍ശങ്ങള്‍ നടത്തിയതില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button