ഭാരതീയ ചികിത്സാ വകുപ്പില്‍ അവസരം

ഭാരതീയ ചികിത്സാ വകുപ്പില്‍ അവസരം. ഇടുക്കിയില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ)  പട്ടിക വര്‍ഗ വിഭാഗത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള വിഷ/ അഗതതന്ത്രയിലെ ആയുര്‍വേദ എം.ഡിയാണ് യോഗ്യത.  പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ടി.സി മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുളള എ ക്ലാസ് രജിസ്‌ട്രേഷനും ഇതോടൊപ്പം ഉണ്ടാകണം.

നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിലുള്ള വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

പ്രായപരിധി ; 18-40 വയസ്(നിയമാനുസൃത വയസിളവ് ബാധകം)

ശമ്പളം ; 39500-83000 രൂപ

അവസാന തീയതി ; ഓഗസ്റ്റ് 21