Latest NewsNewsGulf

149 ഇനം മരുന്നുകള്‍ക്ക് അബൂദാബിയില്‍ നിരോധനം : ശ്രദ്ധിക്കുക

അബൂദാബി: 149 ഇനം മരുന്നുകള്‍ അബൂദബി ഹെല്‍ത്ത് അതോറിറ്റി നിരോധിച്ച്‌ ഉത്തരവിറക്കി. തടികുറയ്ക്കാനുള്ള 149 മരുന്നുകള്‍ക്ക് ആണ് നിരോധനം. പരീക്ഷണങ്ങളില്‍ ഇവ വ്യാജവും അപകടകരവുമായ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധിച്ചവയിൽ ഭൂരിഭാഗവും ആയുർവേദ മരുന്നുകളാണ്. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അബൂദബിയിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകളില്‍ നിരോധിത മരുന്നായ സിബുട്രാമിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിബുട്രാമിന്‍ 2010 മുതൽ നിരോധിച്ചിരിക്കുന്നതാണ്. ചില മരുന്നുകളില്‍ വലിയ തോതില്‍ ഫിനോഫത്തലിന്‍ ഉള്ളതായും പരിശോധനയില്‍ തെളിഞ്ഞു.ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഉദര പ്രശ്നങ്ങള്‍, അതിസാരം തുടങ്ങിയവയ്ക്ക് കാരണമാവുമെന്ന് കണ്ടെത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ടി.വി ചാനലുകള്‍, മൊബൈല്‍ എസ്.എം.എസ്, സാമൂഹിക മാധ്യമങ്ങള്‍, ക്ലാസിഫൈഡുകള്‍ തുടങ്ങിയവയിലൂടെ ചെയ്യുന്ന പരസ്യത്തിലൂടെയാണ് ലൈസന്‍സില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button