CinemaMovie SongsBollywoodEntertainmentMovie Gossips

ആമിര്‍ഖാനെ നായകനാക്കി സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി കരണ്‍ ജോഹര്‍

ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ ഷാരൂഖിനെയും സല്‍മാനെയും വച്ച് സിനിമകള്‍ ഒരുക്കിയ കരണ്‍ ജോഹര്‍ ഇതുവരെയും ഒരു ആമിര്‍ ചിത്രം എടുത്തിട്ടില്ല. എന്തുകൊണ്ടാണ് താന്‍ ആമിര്‍ഖാനെ നായകനാക്കി സിനിമ ചെയ്യാത്തതെന്നു സംവിധായകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തുന്നു. ആമിറിനെ വെച്ച്‌ ഒരു മികച്ച സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ ചിന്താക്കുഴപ്പത്തിലാണ് താനെന്നും കരണ്‍ പറയുന്നു.

കാരണം മറ്റൊന്നുമല്ല, ആദ്യകാലത്തെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ മുതല്‍ അവസാനചിത്രമായ ദംഗല്‍ വരെ ആമിര്‍ഖാന് പരാജയം രുചിക്കേണ്ടി വന്നിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ ആമിറിന് ചീത്ത സിനിമ നല്‍കിയ ഒരാള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ് കരണ്‍ പറയുന്നത്. ഏറ്റവും ബുദ്ധിമാനായ സിനിമാക്കാരന്‍ എന്നാണ് ആമിറിനെ കരണ്‍ വിശേഷിപ്പിക്കുന്നത്. പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് കരണ്‍ ജോഹര്‍. അടുത്ത ചിത്രം മക്കളായ റൂഹിക്കും യഷിനും വേണ്ടിയുള്ളതാവുമെന്ന് കരണ്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button