Latest NewsNewsGulf

ദുബായില്‍ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരിക്കാന്‍ അവസരം

ദുബായ് റോഡുകളും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡ്രൈവര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് തങ്ങളുടെ ലൈസന്‍സ് മാനുവല്‍ വാഹനങ്ങളുടെ ലൈസന്‍സാക്കി മാറ്റാനുള്ള അവസരം നല്‍കുന്നു . ഈ സേവനം ഒക്ടോബറില്‍ ആരംഭിക്കും.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍ ലൈറ്റ് ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സിയില്‍ ഡ്രൈവര്‍ ലൈസന്‍സിങ് ഡയറക്ടര്‍ ജമാല്‍ അല്‍ സദാ പറഞ്ഞു.

ആര്‍ടിഎയില്‍ പരിശീലന പാഠ്യപദ്ധതികള്‍ക്കു വിധേയരാകാതെ തന്നെ അപേക്ഷകരെ പരിശോധിക്കും. ഡ്രൈവിംഗ് കഴിവുകളെ സംബന്ധിച്ചുള്ള പരിശോധനയക്ക് പകരം മാനുവല്‍ ഗിയര്‍ സംവിധാനത്തെ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതായിരിക്കും.പരിശോധന പരാജയപ്പെടുമ്പോള്‍ അപേക്ഷകനെ അറിയിക്കും. ഒരു പരിശോധനയ്ക്കായി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് അത്തരം കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉചിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

മാനുവല്‍ ട്രാന്‍സ്മിഷന്‍, ഗിയര്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ ഗതാഗതം ശ്രദ്ധ, ഗതിമാറ്റാന്‍ ഗിയറുകളിലേക്ക് മാറ്റാനുള്ള കഴിവ്, ഡ്രൈവിംഗ് സമയത്ത് ഗിയര്‍ ഇടയ്ക്കിടെ കൈമാറ്റം ചെയ്യാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button