Latest NewsNewsIndia

കാശ്മീരില്‍ എന്‍.ഐ.എ റെയ്ഡ്

ശ്രീനഗര്‍: കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ശ്രീനഗര്‍, ബാരമുള്ള, ഹന്‍ഡ്വാര എന്നീ മേഖലകളിലായി 12 ഇടങ്ങളിലാണ് പരിശോധന നടക്കിയത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കായാണ് തിരച്ചിലെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വിഘനവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കുന്നതു വഴി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button