Latest NewsGulf

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസികൾ

ദുബായ് ; എഴുപതാം സ്വാതന്ത്യദിനം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസികൾ. അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവദീപ് സിങ് സൂരി, ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ മറ്റു എമിറേറ്റുകളില്‍ വിവിധ വൈസ് കോണ്‍സുലര്‍മാര്‍ എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു. ഗള്‍ഫില്‍ ഇന്ത്യക്കാര്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ നവദീപ് സിങ് സൂരി അഭിനന്ദിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം ഉയര്‍ത്തികാട്ടിയായിരുന്നു ഇന്ത്യന്‍ സ്ഥാനപതി പ്രസംഗിച്ചത്.

ശേഷം ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ദേശഭക്തിയും വിളിച്ചോതുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. രാജ്യത്തിന്റെ വിവിധമേഖലകളില്‍ നടന്ന പരിപാടികളില്‍സ്കൂള്‍ കുട്ടികളും സ്ത്രീകളുടമടക്കം നൂറിലേറെപേര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button