Latest NewsNewsTechnology

വാട്‌സ്ആപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട: സംസാരിച്ചാല്‍ കാര്യം നടക്കും

ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കിടിലം ഫീച്ചര്‍ എത്തിക്കഴിഞ്ഞു. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍. നിങ്ങള്‍ക്കെനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഫോണില്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി ഗൂഗിള്‍ നിങ്ങള്‍ക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ഇപ്പോള്‍ ഈ സംവിധാനം ലഭിക്കൂ. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഈ സേവനം ഉപയോഗിക്കാന്‍ ആവശ്യമാണ്. ഇതിന്റെ ഓഫ്‌ലൈന്‍ പതിപ്പ് ഇപ്പോള്‍ ലഭ്യമല്ല. ഈ സേവനം നിങ്ങളുടെ ഫോണില്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം ജിബോര്‍ഡ് അഥവാ ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോണ്‍ സെറ്റിങ്‌സിലെ languages& input സെക്ഷനില്‍ പോയി ഗൂഗിളിന്റെ വോയിസ് ടൈപ്പിങ്ങ് ഓപ്പണ്‍ ചെയ്യാം.

അതിന്റെ പ്രാഥമിക ഭാഷ മലയാളം ആക്കുക. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓണ്‍ ആയിരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് പോയി ടച്ച് ചെയ്യുക. ഗൂഗിള്‍ വോയിസ് ടൈപ്പിങ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ മൈക്ക് ഐക്കണില്‍ അമര്‍ത്തി നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത് പറയുക. നിങ്ങള്‍ പറയുന്നത് അവിടെ ഗൂഗിള്‍ ടൈപ്പ് ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button