ഖ​ത്ത​ര്‍ പ്ര​ഖ്യാ​പി​ച്ച വി​സ​ര​ഹി​ത വ​ര​വ്; വി​ദ​ഗ്ധാ​ഭി​പ്രാ​യം ഇങ്ങനെ

ദോ​ഹ: ഇ​ന്ത്യ​യു​ള്‍പ്പെ​ടെ 80 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ക്കാ​യി ഖ​ത്ത​ര്‍ പ്ര​ഖ്യാ​പി​ച്ച പു​തി​യ വി​സ ര​ഹി​ത സ​ന്ദ​ര്‍ശ​ന അ​നു​മ​തിയെ കുറിച്ച് വിദഗ്ധാഭിപ്രായം ഇങ്ങനെ. രാ​ജ്യ​ത്തെ താ​ഴ്ന്ന ​വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍​ക്ക്​ താ​ല്‍​ക്കാ​ലി​ക​മാ​യി കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ന്‍ അ​വ​സ​ര​മൊ​രു​ക്കുന്നതാണ് ഖത്തർ പ്രഖ്യാപിച്ച് വിസ രഹിത യാത്രയെന്നാണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. പു​തി​യ പ്ര​ഖ്യാ​പ​നം ഹൗ​സ് ഡ്രൈ​വര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് അ​നു​ഗ്ര​ഹ​മാ​കു​മെ​ന്ന് ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി ചീ​ഫ് എ​ഡി​റ്റ​ര്‍ ഖാ​ലി​ദ് സി​യാ​റ പ​റ​ഞ്ഞു.

വി​സ​യി​ല്ലാ​തെ​ ഇ​ന്ത്യ​യു​ള്‍പ്പ​ടെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ക്ക് 30 ദി​വ​സം മുതല്‍ 60 ദി​വ​സം വ​രെ​യും 33 രാ​ജ്യ​ക്കാ​ര്‍​ക്ക്​ 90 ദി​വ​സം വ​രെ​യും രാ​ജ്യ​ത്ത് ത​ങ്ങാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ഖ​ത്ത​ര്‍ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​റി​ലെ ടൂ​റി​സം രം​ഗ​ത്തി​നും വ്യാപാര മേ​ഖ​ല​യി​ലും മാ​ത്ര​മ​ല്ല ഇൗ ​പ​രി​ഷ്​​ക​ര​ണം ഗു​ണം ചെ​യ്യു​ക​യെ​ന്ന് മു​തി​ര്‍ന്ന കോ​ള​മി​സ്​​റ്റ്​ കൂ​ടി​യാ​യ ഖാ​ലി​ദ് സി​യാ​റ പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ജോ​ലി​ക്കാ​ര്‍ക്ക് ഇ​തുവരെ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ന​ല്ലൊ​രു അ​വ​സ​ര​മാ​ണ് ഇ​നി ഇ​വി​ടെ​യു​ള്ള എ​ല്ലാ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ള്‍ക്കും തു​റ​ന്ന്​ കി​ട്ടി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗം വിദേശികള്‍ക്കും സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലു​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​പ്ര​ഖ്യാ​പ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഖ​ത്ത​ര്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം വ്യ​ക്ത​മാ​ണെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ ഇ​നി ക​ട​മ്പ​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഖാ​ലി​ദ് സി​യാ​റ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

SHARE