Latest NewsIndiaNews

അറബിക്കല്യാണം: 65 കാരനായ ഷെയ്ഖ് 16 കാരിയുമായി രാജ്യം വിട്ടു; പരാതിയുമായി മാതാവ്

ഹൈദരാബാദ്: ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 60 കാരനായ ഒമാനി ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുത്ത 16 കാരിയെ തിരികെ എത്തിക്കാനായി മാതാവിന്റെ പരാതി. മസ്ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ മടക്കി കൊണ്ടുവരാന്‍ സഹായിക്കണമെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് സെയ്ദാ ഉന്നിസ ഫലഖ്നാമ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 16 വയസ്സുള്ള മകളെ 65 വയസ്സുള്ള ഒമാന്‍ ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു.

റംസാന്‍ ആഘോഷത്തിനായി ഹൈദരാബാദില്‍ എത്തിയ ഭര്‍ത്തൃസഹോദരി ഗൗസിയയും ഭര്‍ത്താവ് സിക്കന്ദറും മകളെ കൊണ്ടുപോകുകയും ഷെയ്ഖുമായി മകളുടെ വിവാഹം നടത്തിയതെന്നും ആരോപിച്ചു. തന്റെ എതിര്‍പ്പിനെ മറികടന്നാണ് എല്ലാം ചെയ്തതെന്നു പരാതിയിലുണ്ട്.അഞ്ചു ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടിയെ വാങ്ങിയതെന്നും പണം സിക്കന്ദര്‍ കൈപ്പറ്റിയെന്നും തുക തിരിച്ചു നല്‍കിയാല്‍ മകളെ തിരിച്ചു നൽകാമെന്ന് ഷെയ്ഖ് പറഞ്ഞതായും മാതാവ് പറയുന്നു.

വിവാഹത്തിന് ശേഷം നാലുദിവസം കൗമാരക്കാരിയായ ഭാര്യയുമായി ഒമാന്‍ പൗരന്‍ നഗരത്തിലെ ഹോട്ടലില്‍ കഴിയുകയും അതിന് ശേഷം തീഗല്‍കുണ്ടയിലെ സിക്കന്ദറിന്റെ വീട്ടിലേക്ക് പോകുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും ഇവർ തന്നെ ശരിയാക്കി കൊടുക്കുകയായിരുന്നു.

മകളെ കാണാതായതോടെ ഉന്നീസ പലതവണ സിക്കന്ദറിന്റെ വീട്ടില്‍ ചെന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അന്വേഷിച്ച്‌ വിവരം അറിഞ്ഞത്. മകളെ തിരിച്ചു നല്‍കാന്‍ സിക്കന്ദറിനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button