KeralaLatest NewsNews

മോഷണമുതല്‍ ഒഎല്‍എക്‌സ് വഴി വില്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കണ്ണൂര്‍: കവര്‍ച്ചനടത്തി മോഷണമുതല്‍ ഒഎല്‍എക്‌സ് വഴി വില്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അന്‍പതിനായിരം രൂപയുടെ സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കവര്‍ച്ച ചെയ്തത്. ബസില്‍ നിന്നാണ് മോഷണം പോയത്. ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് ബസില്‍ നിന്ന് രണ്ടംഗ സംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.

മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. തൊട്ടടുത്ത ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ ക്യാമറ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപമുള്ള ഐടിഐ വിദ്യാര്‍ത്ഥിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത്.

9000 രൂപയോളം വിലവരുന്ന രണ്ട് ആംബ്ലിഫയര്‍, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയും മോഷ്ടിച്ചിരുന്നു. മോഷണമുതലുകള്‍ വീട്ടില്‍ സൂക്ഷിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒഎല്‍എക്‌സ് വഴി പരസ്യം ചെയ്ത് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. പ്രതികളെ നാളെ തലശേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. ആറോളം വാഹനങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button