Onamculture

വറുതികൾക്ക് വിട ചൊല്ലി പൊന്നിൻ ചിങ്ങമെത്തി:പൊന്നോണത്തെ വരവേൽക്കാൻ മലയാളക്കര ഒരുങ്ങി

കർക്കടക പെയ്ത്തു കഴിഞ്ഞു ചിങ്ങത്തെ വരവേറ്റു മലയാളി ഒരുങ്ങി.കള്ള കർക്കിടകത്തെ യാത്രയാക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ
മലയാള കരയും ഒരുങ്ങി. പുതുവത്സരം ലോകമെമ്പാടും ഉള്ളവർ ജനുവരി ഒന്നിനാണ് ആഘോഷിക്കുന്നത്. എന്നാൽ കേരളീയർക്ക് അത് ചിങ്ങം ഒന്ന് അഥവാ ആണ്ടുപിറപ്പിലാണ് സംഭവ്യമാകുന്നത്. ഏവരും രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിലേക്ക് പോയിട്ടാണ് ഈ ദിനം ആരംഭിക്കുന്നതും ആഘോഷിക്കുന്നതും. ഈ ദിനത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ കൃഷിയിൽ സമ്പന്നമായ കേരളത്തിൽ കർഷക ദിനം ആഘോഷിക്കുന്നത് ഇന്ന് തന്നെ.ദീനങ്ങളും വേവലാതികളും നിറഞ്ഞ മുപ്പത് ദിനം നീണ്ടു നിൽക്കുന്ന കഷ്ടപ്പാടിന് അന്ത്യം വരുന്ന ദിനം കൂടിയാണ് ഇന്ന്.

കർക്കിടക മാസം ദരിദ്ര മാസം എന്ന് പറയാൻ മറ്റൊരു കാരണം എന്തെന്നാൽ കർക്കിട പേമാരിയിൽ വിളനിലമെല്ലാം നശിക്കാനും കൃഷിയിൽ കെടുത്തി ഉണ്ടാകാനും സാധ്യത ഉള്ളതിനാലാണ്. ചിങ്ങം,കന്നി, തുലാം, വൃശ്ചികം,ധനു,മകരം,കുംഭം,മീനം,മേടം,ഇടവം,മിഥുനം,കർക്കിടകം എന്ന മലയാള കലണ്ടറിലെ മാസങ്ങൾ പല കേരളീയർക്കും മുറ തെറ്റാതെ പറയാൻ പ്രയാസമാണ്. എന്നാൽ ഈ മാസങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലം കേരളത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു.

എന്തൊക്കെയായാലും കേരളമെന്നത് ഓരോ മലയാളികളുടെയും വികാരമാണ്. ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം.

നിറയെ പൂത്തു നില്‍ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം മാവേലി മന്നനായി കാത്തിരിക്കുന്നു. അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള്‍ തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വാണ ആ പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സ‌മൃദ്ധിയും നിറയ്ക്കട്ടെ.ആഘോഷങ്ങളുടെയും സമ്പൽ സമൃദ്ധിയുടെയും ഈ പുതുവർഷം ഏവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഏവർക്കും പുതുവത്സരാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button