Latest NewsNewsInternational

ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു

കാരക്കസ്: വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ജയിലില്‍ സംഘര്‍ഷമുണ്ടായത്.

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടത്. പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവം. സംഭവ സമയം 105 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.

ജയിലിലെ രണ്ടു വിഭാഗം തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിയന്ത്രിക്കാനായി എത്തിയ പൊലീസുകാരാണ് വെടിയുതിര്‍ത്തത്.
14 സുരക്ഷാ ജീവനക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. ജയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button