Latest NewsInternational

ചാവേറാക്രമണത്തില്‍ നിരവധിപേർക്ക് ദാരുണാന്ത്യം

അബുജ ; ചാവേറാക്രമണത്തില്‍ നിരവധിപേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറം ഭീകരരുടെ ശക്തികേന്ദ്രമായ ബോര്‍ണോ സംസ്ഥാനത്തെ മെയുദുഗുരിയില്‍ അഭയാര്‍ത്ഥിക്യാമ്ബിനു പുറത്ത് മൂന്ന് വനിത ചാവേറുകളുടെ ബോംബാക്രമണത്തില്‍ 27പേരാണ് കൊല്ലപ്പെട്ടത്. ഈ മേഖല മാസങ്ങളായി സംഘര്‍ഷഭരിതമാണ്.

2009മുതല്‍ ബൊക്കൊ ഹറം ഇവിടെ സായുധകലാപം നടത്തുന്നു. ഏറെയും വനിത ചാവേറുകളെ ഉപയോഗിച്ചുള്ള സ്ഫോടനങ്ങളാണ് ഇവർ നടത്തിയിരുന്നത്. ബൊക്കൊ ഹറമിനെ അടിച്ചമര്‍ത്തിയതായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ സേനയ്ക്കാകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button