KeralaLatest NewsNews

കാമുകനൊപ്പം ഒമാനിലേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു

തലശ്ശേരി: കാമുകനുമൊത്ത് ഒമാനിലേക്ക് കടന്ന യുവതിയെ മലയാളി സംഘടനകള്‍ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. തലശ്ശേരി സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം ഒമാനിലെത്തിയത്. യുവതിയുടെ രണ്ടുമക്കളില്‍ ഒരാളെയും കൂടെ കൂട്ടിയിരുന്നു.

യുവതിയും കാമുകനും ഒമാനിലേക്ക് യാത്രതിരിച്ചതായി അറിഞ്ഞ ഭര്‍ത്താവ് ഒമാനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സംഘടനകള്‍ ഇടപെട്ട് യുവതിയെ തിരിച്ചയക്കുകയായിരുന്നു.

അതിനിടെ, വിവരമറിഞ്ഞ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒമാനില്‍ എത്തിയ ഉടന്‍ ഇവരെ ഒമാനി പോലീസ് പിടികൂടി. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button