Latest NewsNewsInternational

ഇ​ര​ട്ട പൗ​ര​ത്വം; ആ​രോ​പ​ണം ത​ള്ളി നി​യ​മ മ​ന്ത്രി

സി​ഡ്നി: ഓ​സീ​സ് പൗ​ര​ത്വ​ത്തി​നു പു​റ​മേ ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​വു​മു​ണ്ടെ​ന്ന ആ​രോ​പ​ണം തള്ളി ഓ​സീ​സ് നി​യ​മ മ​ന്ത്രി മൈ​ക്കി​ള്‍ കീ​ന​ൺ. 2004ൽ ​പാ​ർ​ല​മെ​ന്‍റ് അം​ഗം ആകുന്നതിന് മുന്‍പ്‌ തന്നെ ബ്രി​ട്ടീ​ഷ് പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് കീ​ന​ൺ വ്യ​ക്ത​മാ​ക്കി. ഇ​ര​ട്ട​പൗ​ര​ത്വ​മു​ള്ള​വ​ർ​ക്ക് എം​പി സ്ഥാ​നം വ​ഹി​ക്കാ​നാ​വി​ല്ലെ​ന്നാ​ണു അവിടുത്തെ നി​യ​മം.

ഇ​ര​ട്ട പൗ​ര​ത്വ​മി​ല്ലെ​ന്ന കാര്യം കീ​ന​ൺ‌ ട്വി​റ്റ​റി​ലും കു​റി​ച്ചിട്ടുണ്ട്. എ​ന്നാ​ൽ ഇ​തു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ അ​ദ്ദേ​ഹം ഇതുവരെയും ത​യാ​റാ​യി​ട്ടി​ല്ല. കീ​ന​ൺ ജ​നി​ച്ച​ത് ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ദു​ര്‍​ഹാ​മി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലേയ്ക്ക് കു​ടി​യേ​റി​യ​താ​ണ്.

ഇ​ര​ട്ട പൗ​ര​ത്വ​മു​ണ്ടെ​ന്ന ആ​രോ​പ​ണത്തിന് വിധേയനാകുന്ന മൂ​ന്നാ​മ​ത്തെ ഓ​സീ​സ് മ​ന്ത്രി​യാ​ണ് കീ​ന​ൺ. നേ​ര​ത്തെ, ഓ​സ്ട്രേ​ലി​യ​ൻ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ബാ​ർ​ന​ബി ജോ​യി​സ്, വി​ഭ​വ​ശേ​ഷി മ​ന്ത്രി മാ​റ്റ് കാ​ന​വ​ൻ എ​ന്നി​വ​ർ ഇതേ രീതിയിലുള്ള ആ​രോ​പ​ണം നേ​രി​ട്ടി​രു​ന്നു. ഇ​ര​ട്ട പൗ​ര​ത്വ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ‌ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം ന​ഷ്ട​പ്പെ​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button