Latest NewsNewsIndiaNews StoryTechnologyReader's Corner

സൂപ്പര്‍ ബൈക്കുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണം; നടുക്കം മാറാതെ മാതാപിതാക്കള്‍

ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപം അമിത വേഗതയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ്‌ മടങ്ങവരുമ്പോഴായിരുന്നു അപകടമുണ്ടായത്. സൂപ്പര്‍ ബൈക്കില്‍ അമിത വേഗതയില്‍ മുന്‍പിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ വഴിമുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ഇടിച്ചിട്ടു. ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപമുള്ള മതിലില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

ദാരുണമായ അപകടത്തില്‍ മകന്റെ ജീവനെടുത്ത കൊലയാളികളായ സൂപ്പര്‍ ബൈക്കുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണമെന്നാണ് ഇപ്പോള്‍ ബന്‍സാലിന്റെ മാതാപിക്കള്‍ പറയുന്നത്. ഇത്തരം സൂപ്പര്‍ ബൈക്കുകള്‍ക്ക് ഡല്‍ഹിലെ റോഡുകള്‍ ഒട്ടും യോഗ്യമല്ല, ജനസംഖ്യ വളരെ കുറഞ്ഞ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങള്‍ക്ക് മാത്രമേ ഈ ബൈക്കുകള്‍ ഇണങ്ങുകയുള്ളു – ബന്‍സാലിന്റെ പിതാവ് സുരേഷ് ബന്‍സാല്‍ പറയുന്നു. ബന്‍സാലിന്റെ അയല്‍വാസിയും മുന്‍ എംഎല്‍എയുമായ ജിത്‌നേന്ദര്‍ സിംങ് ഷന്‍ഡിയും പിതാവിന്റെ നിലപാടിനെ അനുകൂലിച്ചു.

ഡല്‍ഹിയിലെ ഒരുപാട് റോഡുകള്‍ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. പെട്ടെന്നൊരു ദിവസം മകനെ നഷ്ടപ്പെട്ട ഞങ്ങളുടെ ഈ അവസ്ഥ ഇനി മറ്റാര്‍ക്കും സംഭവിക്കരുത്. ബൈക്ക് റൈഡ് ബന്‍സാലിന് വളരെയേറെ ഇഷ്ടമാണ്. എന്നാല്‍ ഒരിക്കലും അവന്‍ അമിതവേഗതയില്‍ വണ്ടിയോടിക്കില്ലെന്നും സുരേഷ് ബന്‍സാല്‍ പറഞ്ഞു. ഇനി ഒരു മാതാപിതാക്കളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. ഇത്തരത്തിലുള്ള ബൈക്കുകള്‍ കുട്ടികള്‍ക്ക് വാങ്ങിനല്‍കരുത്. സൂപ്പര്‍ബൈക്ക് ഓടിക്കുമ്പോല്‍ ധരിക്കേണ്ട ക്‌നീ ഗാര്‍ഡ്, എല്‍ബോ ഗാര്‍ഡ്, ഗ്ലൗ ഇവയെല്ലാം സ്ഥിരമായി അവന്‍ ഉപയോഗിക്കാറുണ്ടെങ്കിലും അന്നു മാത്രം അവന്‍ അത് ഉപയോഗിച്ചില്ല അമ്മ വിഷമത്തോടെ പറയുന്നു. 7.25 ലക്ഷം രൂപ മുടക്കിയാണ് ഹിമാന്‍ഷുവിന് മാതാപിതാക്കള്‍ ബെനെലി വാങ്ങി കൊടുത്തത്. ബൈക്ക് റൈഡിനോടുള്ള അമിത താല്‍പര്യം മൂലമാണ് സൂപ്പര്‍ബൈക്ക് വാങ്ങിനല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button