Latest NewsNewsInternational

ബുർഖ ധരിച്ച് പാർലമെന്റിലെത്തിയ സെനറ്റംഗത്തിനു വിമർശനം

സിഡ്നി: ബുര്‍ഖ ധരിച്ച്‌ പാര്‍ലമെന്‍റിലെത്തിയ സെനറ്റംഗത്തിന് വിമര്‍ശനം. വേഷത്തെ പരിഹസിക്കാനായി ബുര്‍ഖ ധരിച്ച സെനറ്റംഗത്തിനാണ് ആസ്ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ വിമര്‍ശനം ഏൽക്കേണ്ടി വന്നത്. കറുത്ത ബുര്‍ഖ ധരിച്ച്‌ പാര്‍ലമെന്‍റിലെത്തിയത്. പൗളിന്‍ ഹാന്‍സന്‍റെ ആവശ്യം ബുര്‍ഖ നിരോധിക്കണം എന്നതായിരുന്നു. സെനറ്റില്‍ ബുര്‍ഖ ധരിച്ചെത്തുകയും നാടകീയമായി വലിച്ചെറിയുകയും ചെയ്ത ഹാന്‍സന് പക്ഷെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

മതപരമായ വേഷം നിരോധിക്കണമെന്ന് ആവശ്യമുയര്‍ത്തിയത് ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്നതിനാലാണെന്നാണ് ഹാന്‍സന്‍റെ വാദം. എന്നാൽ ഇത്തരം നാടകങ്ങള്‍ ഇവിടെ വിലപ്പോകില്ല എന്ന മുന്നറിയിപ്പാണ് ഹാന്‍സന് ലഭിച്ചത്.

സെനറ്റ് ലീഡറായ ജോര്‍ജ് ബ്രാന്‍ഡിസ് ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ബുര്‍ഖ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബ്രാന്‍ഡിസ് ആസ്ട്രേലിയയില്‍ ജീവിക്കുന്ന മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനെതിരെ പൗളിന്‍ ഹാന്‍സനെ താക്കീതു ചെയ്തു.

ആസ്ട്രേലിയ എന്നത് അഞ്ച് ലക്ഷത്തോളം മുസ്ലിങ്ങള്‍ വസിക്കുന്ന രാജ്യമാണ്. എല്ലാവരും നിയമത്തെ അനുസരിക്കുന്ന നല്ല ആസ്ട്രേലിയക്കാരുമാണ്. അതുകൊണ്ട് താങ്കളും നല്ല ആസ്ട്രേലിയക്കാരിയാകുക. അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഒരു സമുദായത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും അവരുടെ വേഷത്തെ പരിഹസിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുന്നുവെന്നായിരുന്നു അറ്റോര്‍ണി ജനറലിന്‍റെ ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button