Latest NewsNewsInternational

ബ്ലൂവെയിലിന് പിന്നാലെ പിങ്ക് വെയ്‌ലും : എന്താണ് പിങ്ക് വെയ്ല്‍

 

ബ്രസീല്‍ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്ലൂവെയ്ല്‍ എന്ന കൊലയാളി ഗെയിം നിരവധി കൗമാരക്കാരുടെ ജീവനെടുത്തിരുന്നു. ഇപ്പോള്‍ ഇന്ത്യയിലും ഇങ്ങ് കൊച്ചു കേരളത്തിലും ഇതിന്റെ വിപത്ത് സൃഷ്ടിച്ചിരിക്കുന്നു. ബ്ലൂവെയ്ല്‍ ചരടില്‍ പ്പെട്ട് 150-ഓളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ആത്മഹത്യ ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ ഗെയിം വളരെ ഗുരുതരമാണെന്ന് കണ്ടതോടെ കേന്ദ്രസര്‍ക്കാര്‍ ബ്ലൂവെയ്‌ലിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

ബ്ലൂവെയ്ല്‍ ഗെയിമിനെ പ്രതിരോധിക്കാനുള്ള കഠിനപ്രയ്തനത്തില്‍ പൊതുസമൂഹവും സര്‍ക്കാരും വ്യാപ്തരാവുമ്പോള്‍ ബ്ലൂവെയ്‌ലിന്റെ ചോരക്കളിക്കെതിരെ സ്‌നേഹം കൊണ്ട് ബദല്‍ തീര്‍ക്കുകയാണ് പിങ്ക് വെയ്ല്‍ എന്ന ഗെയിം.
ബ്ലൂവെയ്ല്‍ ഗെയിമില്ലെന്ന പോലെ പിങ്ക് വെയ്ല്‍ ഗെയിമിലും 50 സ്റ്റേജുകളാണുള്ളത്. ബ്ലൂവെയിലില്‍ സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണ് ടാസ്‌കെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്ല്‍ മുന്നോട്ട് വയ്ക്കുന്നത്   . ബ്ലൂ വെയ്‌ലില്‍ സ്വന്തം കൈയില്‍ മുറിവുണ്ടാക്കി എഴുതാനും വരയ്ക്കാനും പറയുമ്പോള്‍ പിങ്ക് വെയ്‌ലില്‍ മറ്റൊരാളുടെ ശരീരത്തിലെവിടെയെങ്കിലും നിങ്ങള്‍ അയാളെ എത്ര സ്‌നേഹിക്കുന്നുവെന്ന് എഴുതുകയാണ് വേണ്ടത്.

പ്രിയപ്പെട്ടവരോട് മിണ്ടരുതെന്ന് ബ്ലൂവെയ്ല്‍ നിര്‍ദേശിക്കുമ്പോള്‍ പിങ്ക് വെയ്‌ലില്‍ നിങ്ങളുമായി പിണങ്ങി നില്‍ക്കുന്ന ഒരാളോട് മാപ്പ് പറയാനോ മാപ്പ് സ്വീകരിക്കാനോ ആവശ്യപ്പെടും. ഫേസ്ബുക്കിലോ വാട്‌സാപ്പിലോ നിങ്ങള്‍ ബ്ലോക്ക് ചെയ്ത ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുക, നിങ്ങള്‍ക്ക് അടുപ്പമുള്ള ഒരാളോട് നിങ്ങള്‍ അയാളെ എത്ര സ്‌നേഹിക്കുന്നുവെന്ന് പറയുക ഇതൊക്കെയാണ് പിങ്ക് വെയ്‌ലിലെ വിവിധ ടാസ്‌കുകള്‍..

ഫൈനല്‍ ടാസ്‌കില്‍ സഹായം ആവശ്യമുള്ള ഒരാള്‍ക്ക് അല്ലെങ്കില്‍ മൃഗത്തിന് അത് ചെയ്തു കൊടുക്കുകയോ അല്ലെങ്കില്‍ ഒരു സന്നദ്ധസംഘടനയ്ക്ക് സംഭാവന നല്‍കുകയോ ചെയ്യണം. ഈ വര്‍ഷം ഏപ്രിലില്‍ ബ്രസീലില്‍ ജന്മം കൊണ്ട പിങ്ക് വെയ്ല്‍ ഗെയിം കളിക്കാന്‍ ഫേസ്ബുക്കില്‍ മൂന്ന് ലക്ഷം പേരും ഇന്‍സ്റ്റാഗ്രാമില്‍ 45,000 പേരും ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വെറുപ്പും വിദ്വേഷവും മരണവും മാത്രമല്ല സ്‌നേഹവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുകയാണ് പിങ്ക് വെയില്‍ ഗെയിം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button