കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് 23,000 വെബ്സൈറ്റുകൾ

ഡിജിറ്റൽ, സൈബർ ലോകത്ത് കുട്ടികളെയും യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ട്. റഷ്യയിലെ ഉപഭോക്തൃ സുരക്ഷാ മന്ത്രാലയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ടെത്തിയത് ഇത്തരത്തിലുള്ള 23,000 സൈറ്റുകളാണ്. എല്ലാം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായിരുന്നു.

25,000 ത്തിലധികം വെബ്സൈറ്റുകൾ 2012 നവംബർ 1 മുതൽ ഇതുവരെ പരിശോധിച്ചു. ഇതിൽ 23,700 വെബ്സൈറ്റുകളും ആത്മഹത്യ പ്രേരിപ്പിക്കുന്നതായിരുന്നു. കണ്ടെത്തിയത് ആത്മഹത്യ ചെയ്യുന്നതിനോ അല്ലെങ്കിൽ സമാനമായ മിഷനുകൾ ചെയ്യാനോ പ്രോല്‍സാഹിപ്പിക്കുന്ന വെബ്സൈറ്റുകളാണ്.
കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഇടയിൽ ആത്മഹത്യാപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ, ഗ്രൂപ്പുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നിയമവിദഗ്ധർക്ക് അന്വേഷണം നടത്തിയ Rospotrebnadzor കൈമാറിയിട്ടുണ്ട്.

റഷ്യയിൽ ഓൺലൈൻ ലോകത്തിന് അടിപ്പെട്ട് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് വലിയൊരു സാമൂഹിക പ്രശ്നമായിരിക്കയാണ്. എന്നാൽ, സർക്കാർ ഈ പ്രശ്നം പരിഹരിക്കാൻ തീവ്ര ശ്രമങ്ങൾ തുടങ്ങിയതോടെ ആത്മഹത്യാനിരക്ക് കുറഞ്ഞിട്ടുണ്ട്. 2015 ൽ ഇത് 50 വർഷത്തെ താഴ്ന്ന നിലയിലെത്തി. റഷ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയായ റോസ്സ്റ്റാറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.