അച്ഛന്റെയും അമ്മയുടെയും അഭിനയരീതികളെക്കുറിച്ച് ശ്രാവൺ പറയുന്നു

അഭിനയ മേഖലയിലേയ്ക്ക് കടക്കുന്ന ശ്രാവണ്‍ അമ്മയെയും അച്ഛനെയും അഭിനേതാക്കള്‍ എന്ന നിലയില്‍ വിലയിരുത്തുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രാവണ്‍. ‘കല്യാണം’ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് ശ്രാവണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്.

ശ്രാവണിന്റെ വാക്കുകള്‍… ‘രണ്ടുപേരുടേതും വ്യത്യസ്ത ശൈലിയാണ്. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നു. അമ്മ ഇമോഷണല്‍ രംഗങ്ങളും. രണ്ടാളെയും താരതമ്യപ്പെടുത്താനേ പറ്റില്ല. ജീവിതത്തിലും രണ്ടുപേരും ഇതുപോലെയൊക്കെത്തന്നെയാണ്. അമ്മ കുറച്ചൂടെ ഇമോഷണല്‍ പേഴ്സണ്‍ ആണ്. അച്ഛന്റെ സ്വഭാവം കോമഡിയായിട്ടുതന്നെയും.

”വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. അമ്മ ഭയങ്കരമായിട്ട് സഹിച്ചിട്ടുണ്ട്. നന്നായി പഠിപ്പിച്ചു. സ്കൂള്‍ തൊട്ട് എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ എപ്പോഴും അമ്മയുടെ കൂടെത്തന്നെ നില്‍ക്കുന്നത്. വേറൊന്നും ആലോചിക്കാതെ തന്നെ ഞാനെന്റെ അമ്മയെ അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട് ഇതുവരെ എനിക്ക് നല്ലതേ വന്നിട്ടുള്ളൂ. ഞങ്ങളെ സ്കൂളില്‍വിട്ട് അമ്മ ജോലിക്കു പോവും. ഞാനും അനിയനും ആ സമയത്ത് ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. മിക്കദിവസവും അമ്മ ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് ഓടിവരും. ഞങ്ങളെ ഒന്നു കണ്ടിട്ട് നിറകണ്ണുകളുമായി തിരിച്ചോടും. അമ്മ ഞങ്ങള്‍ക്കുവേണ്ടി ജീവിക്കുകയായിരുന്നു’- ശ്രാവണ്‍ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

SHARE