Latest NewsNewsIndia

ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: സിപിഎമ്മിന് കനത്ത തിരിച്ചടി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ​ന്‍​വി​ജ​യം.ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പ്പറേഷനുകളിലെ എല്ലാ വാര്‍ഡുകളിലും വിജയിച്ചു. ഈസ്റ്റ് മിഡിനാപൂര്‍ ജില്ലയിലെ പന്‍സ്കൂറ, ഹാല്‍ദിയ, ബീര്‍ഭൂമിയിലെ നല്‍ഹാട്ടി, സൗത്ത് ദിനാജ്പൂറിലെ ബുനിയാദ്പൂര്‍, ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരി തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും ദുര്‍ഗാപുര്‍, കൂപ്പര്‍ ക്യാംപ് കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പ്പറേഷനുകളിലെ എല്ലാ വാര്‍ഡുകളിലും വിജയിച്ചു. ശക്തമായ ഇടതുകോട്ടയായിരുന്ന ഹാല്‍ഡിയ മുനിസിപ്പാലിറ്റിയിലെ എല്ലാ സീറ്റും തൃണമൂല്‍ വിജയിച്ചു. ദുര്‍ഗാപൂര്‍ കോര്‍പ്പറേഷനിലെ 43 സീറ്റുകളിലും തൃണമൂല്‍ വിജയക്കൊടി പാറിച്ചു.ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button