KeralaLatest NewsNews

ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍(​യു​എ​ഫ്ബി) ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ 22 ന് ​പ​ണി​മു​ടക്കുന്നു. ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ക, ബാ​ങ്ക് സ്വ​കാ​ര്യ​വ​ത്ക​ര​ണ ല​യ​ന നീ​ക്ക​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക, ബാ​ങ്ക്സ് ബോ​ര്‍​ഡ് ബ്യൂ​റോ പി​രി​ച്ചു​വി​ടു​ക, മ​ന​പൂ​ര്‍​വം വാ​യ്പാ കു​ടി​ശി​ഖ വ​രു​ത്തു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കു​ക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും സാ​യാ​ഹ്ന ധ​ര്‍​ണ​ക​ളും ജ​ന​കീ​യ ക​ണ്‍​വെ​ന്‍​ഷ​നു​ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. കൂടാതെ ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ഫ്ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും സെ​പ്റ്റം​ബ​ര്‍ 15 ന് ​പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്നും ഭാരവാഹികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button