Latest NewsIndia

ഭീ​ക​ര​ർ​ക്ക് സാമ്പത്തിക സഹായം ; വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ

ന്യൂ ഡൽഹി ; ഭീ​ക​ര​ർ​ക്ക് സാമ്പത്തിക സഹായം വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ. ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഭീ​ക​ര​ർ​ക്കും വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കും സാമ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ​നി​ന്നു​ള്ള വ്യ​വ​സാ​യി സ​ഹോ​ർ അ​ഹ​മ്മ​ദ് വ​ടാ​ലി​യെയാണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്തത്. ഡ​ൽ​ഹി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. 1990ൽ ​രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ടാ​ലി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ശ്രീ​ന​ഗ​ർ, ഹ​ന്ദ്വാ​ര, കു​പ്വാ​ര, ബാ​രാ​മു​ള്ള എ​ന്നി​ങ്ങ​നെ വ​ടാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അറസ്റ്റ്. ജൂ​ണ്‍ മൂ​ന്നി​ന് വ​ടാ​ലി​യു​ടെ ശ്രീ​ന​ഗ​റി​ലെ വീ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഭൂ​മി​യി​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഫ​ണ്ടു​ക​ൾ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റി ന​ൽ​കി​യി​രു​ന്ന​ത് വ​ടാ​ലി​യാ​യി​രു​ന്നെന്നും രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യും വി​ഘ​ട​ന​വാ​ദി​ക​ളു​മാ​യും ഒ​രേ​പോ​ലെ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന വ്യ​വ​സാ​യി​യാ​ണ് ഇയാളെന്നുമാണ് എ​ൻ​ഐ​എ​യുടെ അ​ടു​ത്ത വൃ​ത്ത​ങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button