Latest NewsNewsIndia

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പിൽ മരിച്ച നിലയിൽ

മുംബൈ: അന്ധേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയ് സാല്‍വെയെന്ന യുവാവ് തന്റെ ടീഷർട്ട് ബാത്ത്റൂമിലെ സീലിങ്ങിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. വിജയിനെയും മറ്റു രണ്ടുപേരെയും ചീറ്റിങ്ങ് കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരണത്തെകുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button