Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഇന്ത്യന്‍ അതിര്‍ത്തി ആഗസ്റ്റ് പതിനഞ്ചിനു കടക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ നീക്കം ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചൈനീസ് സൈന്യം 2005നു ശേഷം ആദ്യമായാണ് ഇത്തരം ഒരു നീക്കം നടത്തുന്നത് . ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളിലേക്ക് കടന്നു കയറാനായിരുന്നു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശ്രമിച്ചത്. പക്ഷേ ഇന്ത്യന്‍ സൈന്യം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

അതേസമയം ചൈനീസ് സൈന്യത്തില്‍ നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ കിഴക്കന്‍ ലഡാക്കിലെ സുരക്ഷ സംബന്ധിച്ചും ചൈന അതിര്‍ത്തിയിലെ സൈനിക തയ്യാറെടുപ്പുകളെ സംബന്ധിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് സന്ദര്‍ശനം ആരംഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button