KeralaLatest NewsNews

കോടിയേരി നേരിട്ട് ഹാജരാകണമെന്ന് കോടതി

ബിജെപി നേതാവ് വി.മുരളീധരനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തവിട്ടു. തിരുവനന്തപുരം ലോ അക്കാദമി സമരം നടക്കുന്ന അവസരത്തിലായിരുന്നു കോടിയേരി കേസിനു ആധാരമായ പരമാര്‍ശം നടത്തിയത്. കോടതിയില്‍ അടുത്തമാസം 27ന് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

ലോ അക്കാദമി സമരം നടക്കുന്ന വേളയില്‍ ബിജെപി നേതാവ് വി. മുരളീധരന്‍ നടത്തിയ നിരാഹാര സമരത്തെയാണ് കോടിയേരി പരിഹസിച്ചത്. ലോ അക്കാദമിക്കുമുന്നില്‍ നിരാഹാര സമരം നടത്തുന്ന സന്ദര്‍ഭത്തില്‍ വി. മുരളീധരനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സിപിഎം പേരൂര്‍ക്കടയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സമരത്തെയും വി. മുരളീധരനെയും അവഹേളിച്ചു സംസാരിച്ചിരുന്നു. മുരളീധരന്‍ ഭക്ഷണം കഴിക്കാനായി മുരളീധരന്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയി എന്ന തരത്തിലായിരുന്നു കോടിയേരിയുടെ പരമാര്‍ശം. കോടിയേരി നടത്തിയ പ്രസംഗം മുഴുവനും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

കോടിയേരിയുടെ പ്രസംഗം വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമാണെന്ന് കാട്ടിയാണ് വി. മുരളീധരന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടിയേരിക്കും ഒപ്പം വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്കുമെതിരെയായിരുന്നു കേസ് നല്‍കിയത്. എന്നാല്‍ പത്രങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി കോടിയേരിക്കെതിരായ കേസ് നിലനില്‍ക്കുന്നതാണെന്നും പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതിയില്‍ നേരിട്ടെത്തണമെന്ന് ഉത്തരവിട്ടത്. ഐപിസി സെക്ഷന്‍ 500 പ്രകാരമാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button