Latest NewsNewsGulf

ദുബായിൽ ആശുപത്രികളിൽ പോകുന്നവർക്ക് പ്രത്യേക നിർദേശം

ദുബായിലെ ഹെൽത്ത് അതോറിറ്റികൾ സന്ദർശിക്കുന്നവർ ട്രീറ്റ്‌മെന്റ് വിവരങ്ങൾ അടങ്ങിയ ഫയലുകൾ ഇനി മുതൽ കൊണ്ടുപോകേണ്ടതില്ല. ഈ ഫയലുകൾ ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കാനാണ് നിർദേശം. രണ്ട് ഘട്ടമായി 1.4 മില്യണിലേറെ വിവരങ്ങൾ ഇതുവരെ പുതിയ രീതിയിലേക്ക് മാറ്റിക്കഴിഞ്ഞു. ദുബായ് ഹോസ്പിറ്റൽ, നാദ് അൽ ഹമർ, ഫാമിലി ഗാതറിംഗ് ക്ലിനിക്, ദുബായ് ഡയബറ്റിസ് സെന്റർ എന്നിവിടങ്ങളിലും ഇലക്ട്രോണിക് സംവിധാനം സ്വീകരിച്ചുകഴിഞ്ഞു.

മൂന്നാം ഘട്ടം നവംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം. ലത്തീഫ ഹോസ്പിറ്റൽ, ഹത്താ ഹോസ്പിറ്റൽ, തലശ്ശേമിയ സെന്റർ, മുഹിസ്ന മെഡിക്കൽ ഫിറ്റ്നസ് സെൻറർ, ദുബായ് ഗൈനക്കോളജി, ഫെർട്ടിലിറ്റി സെന്റർ എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഈ പദ്ധതി രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറലായ ബോർഡ് ചെയർമാൻ ഹുമൈദ് അൽ ഖുതമി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button