CinemaMollywoodLatest NewsMovie SongsEntertainment

“രണ്ടാമൂഴം തിരക്കഥയുടെ ദൈർഘ്യം വെട്ടി കുറയ്ക്കാൻ ആവശ്യപ്പെട്ടവരോട് പറ്റില്ല എന്നു തന്നെ പറഞ്ഞു”, എം.ടി.വാസുദേവൻ നായർ

മലയാളത്തിലെ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഏറ്റവും പോപ്പുലര്‍ നോവലായ ‘രണ്ടാമൂഴം’ രാജ്യത്തെ ഏറ്റവും ചെലവേറിയ സിനിമയായി മാറാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. 1000 കോടി മുടക്കി ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ‘രണ്ടാമൂഴം’ സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോനാണ് മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. ഏഴു മാസം സമയമെടുത്താണ് എം.ടി തിരക്കഥ തയ്യാറാക്കിയത്.

അഞ്ചു മണിക്കൂർ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി, പലതും വെട്ടിച്ചുരുക്കാൻ ആവശ്യപ്പെട്ടവരോട് അതു പറ്റില്ല എന്ന് ശക്തമായ ഭാഷയിൽ തന്നെ എം.ടി പ്രതികരിക്കുകയാണുണ്ടായത്. നോവലിന്റെ അതേ ഘടനയിൽ തന്നെ തയ്യാറാക്കിയിട്ടുള്ള തിരക്കഥയിൽ നിന്നും കൗരവ-പാണ്ഡവന്മാരുടെ ബാല്യകാലം ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അതിലൂടെ സമയദൈർഘ്യം കുറയ്ക്കാം എന്നതായിരുന്നു ലക്‌ഷ്യം. എന്നാൽ എം.ടി അതിനെ ശക്തമായി എതിർക്കുകയും, പറ്റില്ല എന്ന് തറപ്പിച്ച് പറയുകയും ചെയ്തു.

നോവൽ സിനിമയായി മാറിയാൽ മോക്ഷം കിട്ടും എന്ന ചിന്തിയിലല്ല തിരക്കഥ രചിച്ചതെന്നാണ് എം.ടി’യുടെ അഭിപ്രായം. അതു കൊണ്ട് തന്നെ അദ്ദേഹം സിനിമയ്ക്ക് വേണ്ടി കൂട്ടിച്ചേർക്കലുകൾ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നും അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button