KeralaLatest NewsNewsIndiaInternationalBusinessTechnology

ഐ ഫോണ്‍ പൊട്ടിയാല്‍ ഇനി പേടിക്കേണ്ട; വീട്ടില്‍ ഇരുന്ന് നന്നാക്കാന്‍ ഇതാ ഒരു വിദ്യ

ഐ ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ ഇനി നിങ്ങള്‍ക്ക് പേടി വേണ്ട. സ്വന്തമായി ഫോണ്‍ നന്നാക്കാന്‍ ഇതാ ഒരു വിദ്യ. ഇതിന് വേണ്ടിയുള്ള പുതിയ ടൂള്‍ കിറ്റ് ഐ ഫിക്സിറ്റ് പുറത്തിറക്കി കഴിഞ്ഞു. ഐ ഫോണ്‍ 7,7 പ്ലസ്, 6 എസ്, 6 എസ് പ്ലസ് തുടങ്ങിയ ആപ്പിളിന്റെ എല്ലാ ഐ ഫോണുകളും എളുപ്പത്തില്‍ നന്നാക്കാം. ഇത് ഉപയോഗിച്ചു പൊട്ടിയ സ്ക്രീന്‍, ബാറ്ററി, ക്യാമറ എന്നിവ ശരിയാക്കാം എന്നാണു കമ്പനി പറയുന്നത്.
ഓരോ ഐ ഫോണിനും ഓരോ കിറ്റ് ആണ് ഉള്ളത്.

ഐ ഫോണ്‍ 7 പ്ലസ് നന്നാക്കാനുള്ള കിറ്റ് 10571.65 രൂപയ്ക്കും, ഐ ഫോണ്‍ 7 8648.95 രൂപയ്ക്കും, ഐ ഫോണ്‍ 6 എസ് പ്ലസ് 6726.25 രൂപയ്ക്കും, ഐ ഫോണ്‍ 6 എസ് 5444.45 രൂപയ്ക്കും, ഐ ഫോണ്‍ 6 പ്ലസ് 7367.15 രൂപയ്ക്കും, ഐ ഫോണ്‍ 6 5444.45 രൂപയ്ക്കും, ഐ ഫോണ്‍ എസ്‌ഇ, 5 സി, 5, 5എസ് 384.54 രൂപയ്ക്കും, ഐ ഫോണ്‍ 4 എസ് 2560.40 രൂപയ്ക്കും ലഭ്യമാകും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇത് എന്നെത്തുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button