CricketLatest NewsSports

ധ​വാ​ന്‍റെ തകർപ്പൻ ബാറ്റിംഗ് ; ജയം സ്വന്തമാക്കി ഇന്ത്യ

ദാം​ബു​ല്ല: ധ​വാ​ന്‍റെ തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തിൽ ഒ​മ്പ​തു വി​ക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ​ന്ത്യ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ (132) സെ​ഞ്ചു​റി​യുടെയും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ (82)അ​ർ​ധ സെ​ഞ്ചു​റി​യുടെയും ബലത്തിൽ 28.5 ഓ​വ​റി​ൽ 127 പ​ന്തു​ക​ൾ ബാ​ക്കി നില്‍ക്കേ ജയം സ്വന്തമാക്കി.  ഏ​ക​ദി​ന​ത്തി​ലെ 11 ാം സെ​ഞ്ചു​റി​യാണ് ഈ മത്സരത്തില്‍ ധവാൻ സ്വന്തമാക്കുന്നത്. 90 പ​ന്ത് നേ​രി​ട്ട ധ​വാ​ൻ 20 ഫോ​റും മൂ​ന്ന് സി​ക്സും സ്വന്തമാക്കി.

ക്യാ​പ്റ്റ​ൻ ഉ​പു​ല്‍ ത​രം​ഗ (13)ഡി​ക്‌​വെ​ല്ല (64) ​നു​ഷ്‌​ക ഗു​ണ​തി​ല​ക (35) കു​ശാ​ല്‍ മെ​ന്‍​ഡി​സും (36) ഏ​ഞ്ച​ലോ മാ​ത്യൂ​സി​നെ (36) എന്നിവരുടെ ബാറ്റിംഗ് ലങ്കക്ക് ആശ്വാസ റൺസ് നേടി കൊടുക്കാൻ സഹായിച്ചു.

സ്കോ​ർ: ശ്രീ​ല​ങ്ക- 216 (43.2 ഓവർ , റൺ റേറ്റ് : 4.98). ഇ​ന്ത്യ- 220/1 (28.5 ഓവർ ,റൺ റേറ്റ് : 7.63).

shortlink

Related Articles

Post Your Comments

Related Articles


Back to top button