Latest NewsIndiaNews

കര്‍ണാടകയില്‍ ആര്? പ്രീ-പോള്‍ സര്‍വേ ഫലം പുറത്ത്

ബെംഗളൂരുകര്‍ണാടകയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രീ-പോള്‍ സര്‍വേ. ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു.

2018 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 19 നും ആഗസ്റ്റ്‌ 10 നും ഇടയില്‍ സി ഫോര്‍ നടത്തിയ പ്രീ-പോള്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

കോണ്‍ഗ്രസിന് 120 മുതല്‍ 132 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപിയ്ക്ക് 60 മുതല്‍ 72 സീറ്റുകളില്‍ വിജയിക്കും. പ്രാദേശിക പാര്‍ട്ടിയായ ജനതാദള്‍ (എസ്) 24-30 സീറ്റുകളില്‍ ഒതുങ്ങും. മറ്റുള്ളവര്‍ക്ക് 1 മുതല്‍ 6 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് 43 ശതമാനവും ബിജെപിയ്ക്ക് 32 ശതമാനവും ജെഡിഎസിന് 17 ശതമാനവും വോട്ടുകള്‍ ലഭിക്കും.

സംസ്ഥാനത്തെ 165 നിയോജക മണ്ഡലങ്ങളിലെ 24,679 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അന്ന ഭാഗ്യ പദ്ധതിയാണ് ജനങ്ങളുടെ ഏറ്റവും കൂടുതല്‍ അഭിനന്ദനം ഏറ്റുവാങ്ങിയ പദ്ധതി. തുടര്‍ന്ന് ഉച്ചഭക്ഷണ പദ്ധതിയും.

കുടിവെള്ളം, റോഡ്‌, മാലിന്യ നിര്‍മ്മാര്‍ജന സൗകര്യങ്ങളുടെ അഭാവം, തൊഴിലില്ലായ്മ എന്നിവയാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും സര്‍വേ പറയുന്നു.

സംസ്ഥാനത്തെ 53 ശതമാനം ജനങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരില്‍ സംതൃപ്തരാണ്. 46 ശതമാനം പേരും വീണ്ടും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നും സീ ഫോര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button