Latest NewsKeralaNewsNews StoryReader's Corner

ഒരുകോടി രൂപ ഫീസ് നല്‍കാന്‍ ഇവര്‍ തയ്യാര്‍; കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ പുറത്ത്

കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ എംബിബിഎസ് കോളജുകളില്‍ ഒരു കോടി രൂപ നല്‍കാന്‍ തയാറായി 653 പേര്‍. എന്‍ആര്‍ഐ ക്വാട്ടയില്‍ അപേക്ഷിച്ചിട്ടുള്ള 15 ശതമാനം പേരുടെ വിവരങ്ങളാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. രാജേന്ദ്രബാബു കമ്മിറ്റി എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രതിവര്‍ഷ ഫീസായി തീരുമാനിച്ചിരിക്കുന്നത് 20 ലക്ഷം രൂപയാണ്.

അഞ്ച് വര്‍ഷം കൊണ്ട് ഈ ക്വാട്ടയിലുള്ളവര്‍ കൊടുക്കേണ്ടത് ഒരു കോടി രൂപയാണ്.
പട്ടികയുടെ പുറത്ത് വന്നവരും, ചില കാരണങ്ങളാല്‍ സംസ്ഥാനത്തിന് പുറത്തെ കോളജുകളില്‍ പഠിക്കാനായി പോയവരെയും കൂടി കണക്കിലെടുത്താല്‍ 1000 കുട്ടികളെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് ഒരു കോടി മുടക്കാന്‍ തയാറായിട്ടുണ്ടെന്ന് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ പറയുന്നു. എന്നാല്‍ കോടീശ്വരന്മാരില്‍ നിന്നാണ് കൂടിയ ഫീസ് വാങ്ങി പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യകത്മാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button