Latest NewsCricketNewsSports

ശ്രീലങ്ക തോല്‍ക്കാന്‍ കാരണം ബിസ്കറ്റെന്ന്‍ റിപ്പോര്‍ട്ട്‌

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയുടെ പിന്നിലെ കാരണം തേടിയിറങ്ങിയതാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരങ്ങളുടെ ഫിറ്റ്‌നസ്സ് ഇല്ലായ്മയാണ് തോല്‍വിക്ക് കാരണമെന്നാണ് ആദ്യ കണ്ടെത്തല്‍. ഇത്രയേറെ ശ്രദ്ധിച്ചിട്ടും ഫിറ്റ്‌നസ് പോകുന്നതെന്തെന്ന് ന്യുട്രീഷ്യനിസ്റ്റിനും ഫിറ്റ്‌നസ് ട്രെയിനര്‍ക്കും സംശയം.

എന്നാല്‍ കാരണം കണ്ടെത്തി. പ്രതി ബിസ്‌കറ്റാണ്. ഡ്രസിങ് റൂമിലെ ഇടവേളകളില്‍ ബിസ്‌കറ്റുകള്‍ പതിവായിരുന്നു. ഈ ശീലമാണ് ഫിറ്റ്‌നസ് നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടറും ഫിസിയോയും ഫിറ്റ്‌നെസ്സ് ട്രെയിനറും ഒരു പോലെ പറഞ്ഞു. അങ്ങനെ ടീം മാനേജര്‍ ഗുരുസിന്‍ഹ വില്ലന്‍ ബിസ്‌കറ്റിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. താരങ്ങളും ഇതിനോട് യോജിച്ചെന്നാണ് ഗുരുസിന്‍ഹ പറയുന്നത്. എന്നാല്‍ താരങ്ങള്‍ ഇതിനെ എതിര്‍ത്തെന്നും പാത്രങ്ങള്‍ എറിഞ്ഞുടച്ചെന്നുമുള്ള വാര്‍ത്തകളും വന്നിരുന്നു. ഇതിനെയെല്ലാം ബോര്‍ഡ് തള്ളി.

ഫിസിയോയ്ക്കും ട്രെയ്‌നര്‍ക്കുമാണ് കളിക്കാരുടെ ഭക്ഷണത്തിന്റെ ചുമതല. അവര്‍ പറയുന്നത് അനുസരിച്ചേ പറ്റൂ എന്ന് ബോര്‍ഡ് പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ ബിസ്‌ക്കറ്റുള്ള കാര്യം കളിക്കാര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും ടീമില്‍ പ്രശ്‌നമുണ്ടായെന്ന വാര്‍ത്ത കണ്ടപ്പോള്‍ എല്ലാവരും തനിക്ക് പിന്തുണ നല്‍കുകയാണ് ചെയ്തതെന്നും ഗുരുസിന്‍ഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button