Latest NewsNewsIndia

ശിവസേനയുടെ നമ്പർ വൺ ശത്രു ബിജെപി : ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ ഒന്നാം നമ്പർ ശത്രു ബിജെപിയാണെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. എൻ ഡി എ യിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ശിവസേന അടുത്ത തെരഞ്ഞെടുപ്പിൽ തനിയെ മത്സരിക്കുമെന്നാണ് സൂചന.പാർട്ടി മഹാരാഷ്ട്രാ നിർവാഹകസമിതി യോഗത്തിലാണ് ഉദ്ദവ് താക്കറെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

സേനയ്ക്ക് എൻ ഡി എ യിൽ അത്ര പ്രാധാന്യം നല്കുന്നില്ലെന്നാണ് ശിവസേനയുടെ ആരോപണം. ബിഹാറിൽ ജെഡിയുവിനെ ഒപ്പം ചേർത്തിരിക്കുന്ന ബിജെപി തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കം നടത്തുന്നുണ്ട്. ശിവസേനയ്ക്കു 18 എംപിമാരാണുള്ളതെങ്കിൽ അണ്ണാ ഡിഎംകെയ്ക്ക് ഇരട്ടിയിലേറെയുണ്ട് – 37. മഹാരാഷ്ട്രയിൽ എൻ സി പി ബിജെപിയോട് അനുഭാവം പുലർത്തുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button