Latest NewsCinemaBollywoodNewsIndiaMovie SongsEntertainment

വാഹനാപകടത്തില്‍ രണ്ട് നടന്മാര്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ രണ്ട് നടന്മാര്‍ക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് പ്രശസ്ത സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവര്‍ കൊല്ലപ്പെട്ടത്.

ഒരു സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങി വരുകയായിരുന്നു ഇരുവരും. പല്‍ഖര്‍ ജില്ലയിലെ മനോറിലായിരുന്നു അപകടം.

ഗഗനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മാരകമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button